ആദ്യകാല ചരിത്രം
📜 ടി വി പുരം ഗ്രാമപഞ്ചായത്ത് - ആദ്യകാല ചരിത്രം
പഞ്ചായത്തിന്റെ ഭരണചരിത്രവും ആദ്യകാല ഭരണസമിതികളും
1924-ലെ ട്രാവൻകൂർ പഞ്ചായത്ത് ആക്ട് അനുസരിച്ച് തിരുവിതാംകൂറിൽ തെരഞ്ഞെടുക്കപ്പെട്ട ചില പഞ്ചായത്തുകൾ നാമമാത്രമായ അധികാരത്തോടെ രൂപം കൊണ്ടിരുന്നു. 1940-ൽ ട്രാവൻകൂർ വില്ലേജ് യൂണിയൻ ആക്ട് പാസായതോടെ പഞ്ചായത്തുകൾ ഇല്ലാതിരുന്ന ഗ്രാമങ്ങളിൽ വില്ലേജ് യൂണിയനുകൾ നിലവിൽ വന്നു.
കൊല്ല വർഷം 1122 - 1124
മൂത്തേടത്തുകാവ് ഗ്രാമോദ്ധാരണ സമിതി
പ്രസിഡന്റ്: മുൻ മന്ത്രി വി. മാധവൻ
ഓഫീസ് ശിലാസ്ഥാപനം: കൊല്ല വർഷം 1123-ൽ വടക്കുംകൂർ രാജരാജ വർമ്മ നിർവ്വഹിച്ചു. 1124-ൽ പുതിയ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു.
അംഗങ്ങൾ:
- പനമിറ്റത്ത് പി.എൻ വേലുപ്പിള്ള
- കൊല്ലേരിൽ കെ.എസ് വേലായുധൻ
- ആനത്താനത്ത് ഗോവിന്ദൻ നമ്പൂതിരി
- തോപ്പിൽ കെ.എസ്
- അയ്യപ്പൻ നാരായണൻ
- നികത്തിൽ സി.കെ ജോസഫ്
- നടുവത്ത് ജി.വേലായുധൻപിള്ള
- അഡ്വ. ചാക്കോ പൗലോസ്
1950 - 1955
തിരുമണി വെങ്കിട പുരം വില്ലേജ് യൂണിയൻ
ആദ്യ പ്രസിഡന്റ് (1950): കരിമ്പൂഴിക്കാട്ട് കെ.ജെ പൗലോസ് ബി.എ ബി.എൽ
അംഗങ്ങൾ (1950): മുരിങ്ങൂർ എൻ.വാസുദേവൻ നമ്പൂതിരി, പാലുവിരുത്തിൽ കെ.ആർ കേശവൻ വൈദ്യർ, നികർത്തിൽ ജോസഫ്, കെ.എസ് വേലായുധൻ, പനമിറ്റത്തു വേലുപ്പിള്ള. (ആദ്യ കമ്മിറ്റി: 08.11.1950)
പുതിയ ഭരണസമിതി (12.10.1953):
പ്രസിഡന്റ്: കൊല്ലേരിൽ വേലായുധൻ
അംഗങ്ങൾ: കരിപ്പയിൽ കെ.എസ് കുഞ്ഞുണ്ണി, ജെ. അവിര ഉഴവൂർ, എൻ.കെ ചെല്ലപ്പൻ, എം.കെ കുമാരൻ, കെ.ജെ ജോസഫ് പെരുവേലിൽ, പി.ജെ ഗ്രിഗോറിയോസ് പുതുപ്പളളിൽ, വി. പങ്കജാക്ഷപ്പണിക്കർ തീയ്യാക്കാട്ട്.
(29.09.1955-ലെ ഉപതെരഞ്ഞെടുപ്പിൽ ടി.ജി സുധാകരൻ വൈദ്യരും എം. വാസുദേവനും അധികാരമേറ്റു)
1963 - 1979
ഭരണസമിതി (16 വർഷക്കാലം)
പ്രസിഡന്റ്: മറ്റക്കാട്ട് എം. വാസുദേവൻ (19.12.1963-ൽ അധികാരമേറ്റു)
അംഗങ്ങൾ:
- എ.കെ കുമാരൻ അരിമതത്തറ
- കെ.എസ് വേലായുധൻ കൊല്ലേരിൽ
- വി.പി വർക്കി വലിയതറ
- ജെ. കുരുവിള ഉഴവൂർ മനയ്ക്കൽ
- ഉലഹന്നാൻ മാത്യു ഐരേഴത്ത്
- കെ.കെ കുട്ടൻ സജിഭവനം
* യഥാസമയം തെരഞ്ഞെടുപ്പ് നടക്കാതിരുന്നതിനാൽ 16 വർഷക്കാലം ഈ സമിതി ഭരണം തുടർന്നു.
1979 - 1988
1979 തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി
പ്രസിഡന്റ്: പി.എൻ പരമേശ്വരൻ
വൈസ് പ്രസിഡന്റ്: തോമസ് കമ്മട്ടി
അംഗങ്ങൾ: വി. പങ്കജാക്ഷപ്പണിക്കർ, പി.എ കുര്യാക്കോസ്, എ.പി സരസ്വതിയമ്മ, കെ. തങ്കപ്പൻ, പി.എൻ വിജയൻ, ആർ. ചന്ദ്രസേനൻ, എം. വാസുദേവൻ.
* 1984-ൽ ഈ ഭരണസമിതി ഭരണമൊഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് നടത്താതിരുന്നതിനാൽ ഗവ. ഉദ്യോഗസ്ഥരാണ് ഭരണം നടത്തിയത്.
1988 - 1995
1988 ഭരണസമിതി
പ്രസിഡന്റ്: ആർ. ചന്ദ്രസേനൻ
വൈസ് പ്രസിഡന്റ്: കെ.എം ചാക്കോ കള്ളിച്ചാലിൽ
അംഗങ്ങൾ: പി.ആർ സാബു, കെ.വി ദാസൻ, എ.വി ജോസഫ്, എം.എം സുലേഖ, എം. വിശ്വംഭരൻ, എം.എസ് മഹിളാമണി, എബ്രഹാം വടകരഞ്ചേരിൽ.
* യഥാസമയം തെരഞ്ഞെടുപ്പ് നടക്കാതിരുന്നതിനാൽ 1995 വരെ ഭരണം തുടർന്നു.
1995 - 2000
1995 ഭരണസമിതി
പ്രസിഡന്റുമാർ: സീന ഉദയഭാനു (ആദ്യ 6 മാസം), തുടർന്ന് ലീനമ്മ ഉദയകുമാർ
വൈസ് പ്രസിഡന്റ്: പി.കെ സോമൻ
അംഗങ്ങൾ: പോൾസൺ ജോസഫ്, സുദിൻ സിന്ദൂരം, എം.വി ജോർജ്, സത്യഭാമ രാജപ്പൻ, അഡ്വ. എസ്. സാനു, കെ.ആർ വിശ്വനാഥൻ.
(സുദിൻ സിന്ദൂരം വിദേശത്തു പോയ ഒഴിവിലേക്ക് ജോൺസൺ കടമ്പ്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ടു)
2000 - 2005
2000 ഭരണസമിതി
പ്രസിഡന്റ്: ടി.ടി സുദർശനൻ
വൈസ് പ്രസിഡന്റ്: സെബാസ്റ്റ്യൻ ആന്റണി
അംഗങ്ങൾ: ബീനാ മോഹനൻ, കെ. അനിൽകുമാർ, എം.എസ് ഉഷാകുമാരി, പി.എൻ പരമേശ്വരൻ, എം.പി ജിനീഷ്കുമാർ, പി.ആർ രത്നപ്പൻ, ഗീതാ ശശി, കെ.കെ അശോക് കുമാർ, ശ്രീരേഖ സുധീരൻ.
(പി.എൻ പരമേശ്വരൻ അന്തരിച്ചതിനെ തുടർന്ന് പുത്രൻ ജോഷി പരമേശ്വരൻ മെമ്പറായി)
2005 - 2010
2005 ഭരണസമിതി
പ്രസിഡന്റുമാർ: കെ. അനിൽകുമാർ, തുടർന്ന് മുന്നണി ധാരണ പ്രകാരം എസ്. ബിജു
വൈസ് പ്രസിഡന്റുമാർ: വി.എം ആനന്ദൻ, തുടർന്ന് കെ. കുഞ്ഞുമണി
അംഗങ്ങൾ: കെ.കെ അശോക് കുമാർ, ഷീബ മധു, ഗീത പ്രകാശൻ, ജോയി എം. വർഗീസ്, ടി.എസ് സെബാസ്റ്റ്യൻ, ഷീല സുരേശൻ, ടി. അനിൽകുമാർ, ലത രാഘവൻ, ഭാനുമതി മണിയപ്പൻ.