2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വാര്‍ഡുകളും വിവരങ്ങളും

ടി. വി. പുരം ഗ്രാമപഞ്ചായത്ത്

നിയോജക മണ്ഡല വിഭജന വിവരങ്ങൾ

കേരള ഡീലിമിറ്റേഷൻ കമ്മീഷന്റെ 15.05.2025 തീയതിയിലെ എസ്. ഡിസി/370/2024/എസ്. ഡിസി3 നമ്പർ ഉത്തരവ് പ്രകാരം കോട്ടയം ജില്ലയിലെ ടി. വി. പുരം ഗ്രാമപഞ്ചായത്ത് 15 നിയോജക മണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ നിയോജക മണ്ഡലത്തിന്റെയും പേര്, തിട്ടപ്പെടുത്തിയ ജനസംഖ്യ, അതിർത്തികൾ എന്നിവ ചുവടെ നൽകുന്നു.

ക്രമ നമ്പർനിയോജക മണ്ഡലത്തിന്റെ നമ്പരും പേരുംതിട്ടപ്പെടുത്തിയ ജനസംഖ്യ
01പള്ളിപ്പുറത്ത്കേരി1,338
02ചെമ്മനത്തുകര1,294
03ചെമ്മനത്തുകര കിഴക്ക്1,325
04ചേരിക്കൽ1,244
05ചെമ്മനത്തുകര തെക്ക്1,223
06കോട്ടാരപ്പള്ളി1,247
07അപ്പയ്ക്കൽ1,235
08ടി. വി. പുരം1,235
09മൂകത്തടത്തുകാവ്1,291
10കോട്ടച്ചിറ1,366
11തയണയംകുടം1,419
12കണ്ണുലേട്ടുകേരി1,313
13സരസ്വതി ഭാഗം1,269
14മറ്റപ്പള്ളി1,338
15മണ്ണത്താനം1,375

നിയോജക മണ്ഡലങ്ങളുടെ അതിർത്തികൾ

01 – പള്ളിപ്പുറത്ത്കേരി

ജനസംഖ്യ: 1,338

വടക്ക്: വൈക്കം മുൻസിപ്പാലിറ്റി – പടിഞ്ഞാറെ തെപ്പറമ്പ് മുതൽ അഞ്ചുപറ നാട്ടുതോട്, സേവാശ്രമം നടപ്പുവഴി നാട്ടുതോട്, പട്ടശ്ശേരി കല്ലുങ്ക് വരെ ചെമ്പച്ചൻ റോഡ്.

കിഴക്ക്: വൈക്കം മൂത്തേടത്തുകാവ് റോഡ്.

തെക്ക്: മരോട്ടിച്ചുവട് – പള്ളിപ്പാലം റോഡ്, അതിയാത്തി റോഡ്, പള്ളി തോട്.

പടിഞ്ഞാറ്: വേമ്പനാട്ട് കായൽ.

02 – ചെമ്മനത്തുകര

ജനസംഖ്യ: 1,294

വടക്ക്: വൈക്കം മുൻസിപ്പാലിറ്റി, ജോസ് പുരം – വൈദ്യശാല റോഡ്.

കിഴക്ക്: ജോസ് പുരം – പെരുകഞ്ചേരി റോഡ്, വൈക്കം ചെമ്മനത്തുകര റോഡ്, നാവള്ളി കൂടല്ലി റോഡ്, കൊച്ചുതറ കരുമക്കുഴി റോഡ്.

തെക്ക്: മരോട്ടിച്ചുവട് – കൂടല്ലി റോഡ്, നാവള്ളി കടമ്പറ റോഡ്.

പടിഞ്ഞാറ്: വൈക്കം മൂത്തേടത്തുകാവ് റോഡ്.

03 – ചെമ്മനത്തുകര കിഴക്ക്

ജനസംഖ്യ: 1,325

വടക്ക്: വൈക്കം മുൻസിപ്പാലിറ്റി, വാകഴക്കടവ് റോഡ്.

കിഴക്ക്: കരിയാർ പുഴ.

തെക്ക്: ഇട്ടുവേലി തോട്, ചെമ്മനത്തുകര കോമ്പാറ റോഡ്.

പടിഞ്ഞാറ്: ജോസ് പുരം – പെരുകഞ്ചേരി – വൈക്കം ചെമ്മനത്തുകര റോഡ്.

04 – ചേരിക്കൽ

ജനസംഖ്യ: 1,244

വടക്ക്: മരോട്ടിച്ചുവട് – കൂടല്ലി റോഡ്, നാവള്ളി കടമ്പറ റോഡ്, വൈക്കം ചെമ്മനത്തുകര റോഡ്.

കിഴക്ക്: വൈക്കം ചെമ്മനത്തുകര റോഡ്.

തെക്ക്: കൊയിലേഴത്ത് റോഡ്, മണ്ഡാശേരി തോട്, ചേരിക്കൽ ചെമ്മനത്തുകര റോഡ്.

പടിഞ്ഞാറ്: വൈക്കം മൂത്തേടത്തുകാവ് റോഡ്, നാവള്ളി കൂടല്ലി റോഡ്, കൊച്ചുതറ കരുമക്കുഴി റോഡ്.

05 – ചെമ്മനത്തുകര തെക്ക്

ജനസംഖ്യ: 1,223

വടക്ക്: കൊയിലേഴത്ത് റോഡ്, മണ്ഡാശേരി തോട്.

കിഴക്ക്: വൈക്കം ചെമ്മനത്തുകര – വാതപ്പള്ളി റോഡ്.

തെക്ക്: പത്തുപറ അപ്പയ്ക്കൽ തോട്.

പടിഞ്ഞാറ്: കമ്മട്ടി കാവേൽ പത്തുപറ തോട്.

06 – കോട്ടാരപ്പള്ളി

ജനസംഖ്യ: 1,247

വടക്ക്: ചേരിക്കൽ ചെമ്മനത്തുകര റോഡ്.

കിഴക്ക്: കാവേൽ പത്തുപറ അപ്പയ്ക്കൽ തോട്.

തെക്ക്: വാതപ്പള്ളി ചെമ്മനത്തുകര റോഡ്, പഞ്ചായത്ത് – വാതപ്പള്ളി റോഡ്.

പടിഞ്ഞാറ്: വൈക്കം മൂത്തേടത്തുകാവ് റോഡ്, മരോട്ടിക്കൽ മാനന്തിൽ റോഡ്.

07 – അപ്പയ്ക്കൽ

ജനസംഖ്യ: 1,235

വടക്ക്: ഇട്ടുവേലി തോട്, ചെമ്മനത്തുകര കോമ്പാറ റോഡ്.

കിഴക്ക്: കരിയാർ പുഴ.

തെക്ക്: കരുവേലിക്കടത്ത് റോഡ്, അപ്പയ്ക്കൽ അമല സ്കൂൾ റോഡ്, വട്ടയിൽ മൂത്തേടത്ത് റോഡ്.

പടിഞ്ഞാറ്: ആലങ്കര തോട്, ആലങ്കര പാടം, ഇളംതുരുത്തിച്ചിറ റോഡ്.

08 – ടി. വി. പുരം

ജനസംഖ്യ: 1,235

വടക്ക്: വട്ടയിൽ മൂത്തേടത്തുകാവ് റോഡ് – പഞ്ചായത്ത് വാതപ്പള്ളി റോഡ്.

കിഴക്ക്: ആലങ്കര തോട്, ആലങ്കര പാടം, ഇളംതുരുത്തിച്ചിറ റോഡ്, മഴുവകഞ്ചേരി റോഡ്.

തെക്ക്: ടി. വി. പുരം കായൽ – മൂത്തേടത്തുകാവ് റോഡ്.

പടിഞ്ഞാറ്: വൈക്കം ടി. വി. പുരം റോഡ്, ഇടിപിടിത്തറ തോട്.

09 – മൂത്തേടത്തുകാവ്

ജനസംഖ്യ: 1,291

വടക്ക്: കരുവേലിക്കടത്ത് റോഡ്, അപ്പയ്ക്കൽ അമല സ്കൂൾ റോഡ്, വട്ടയിൽ മൂത്തേടത്ത് റോഡ്.

കിഴക്ക്: കരിയാർ.

തെക്ക്: പാലുരുത്തിൽ ആറ്റുവക്കത്ത് റോഡ്, തീരദേശ റോഡ് കോട്ടച്ചിറ ഭാഗം.

പടിഞ്ഞാറ്: ഇടിപിടിത്തറ തോട്, മഴുവകഞ്ചേരി റോഡ്.

10 – കോട്ടച്ചിറ

ജനസംഖ്യ: 1,366

വടക്ക്: പാലുരുത്തിൽ ആറ്റുവക്കത്ത് റോഡ്, തീരദേശ റോഡ് കോട്ടച്ചിറ ഭാഗം, ടി. വി. പുരം കായൽ മൂത്തേടത്തുകാവ് റോഡ്.

കിഴക്ക്: കരിയാർ.

തെക്ക്: വേമ്പനാട്ട് കായൽ.

പടിഞ്ഞാറ്: ടി. വി. പുരം കായൽ – ജെട്ടി റോഡ്.

11 – തയണയംകുടം

ജനസംഖ്യ: 1,419

വടക്ക്: മാങ്കാവ് – പുതുവൽ നികർത്തിൽ റോഡ്, വട്ടയിൽ വേതവളപ്പ് റോഡ്, ടി. വി. പുരം കായൽ – തയണയംകുടം റോഡ്.

കിഴക്ക്: ടി. വി. പുരം കായൽ – ജെട്ടി റോഡ്.

തെക്ക്: വേമ്പനാട്ട് കായൽ.

പടിഞ്ഞാറ്: വേമ്പനാട്ട് കായൽ, തീരദേശ റോഡ്.

12 – കണ്ണുലേട്ടുകേരി

ജനസംഖ്യ: 1,313

വടക്ക്: വെട്ടം ചിറ കായൽ നടപ്പാത, പഞ്ചായത്ത് പറക്കാട്ടുകുളം റോഡ്, പറക്കാട്ട് അങ്കണവാടി നടപ്പാത, തച്ചന്നയിൽ കോന്നശ്ശേരി റോഡ്.

കിഴക്ക്: വൈക്കം ടി. വി. പുരം റോഡ്.

തെക്ക്: മാങ്കാവ് – പുതുവൽ നികർത്തിൽ റോഡ്, വട്ടയിൽ വേതവളപ്പ് റോഡ്, ടി. വി. പുരം കായൽ – തയണയംകുടം റോഡ്.

പടിഞ്ഞാറ്: വേമ്പനാട്ട് കായൽ.

13 – സരസ്വതി ഭാഗം

ജനസംഖ്യ: 1,269

വടക്ക്: മണ്ണത്താനം ചേരിക്കൽ റോഡ്.

കിഴക്ക്: വൈക്കം മൂത്തേടത്തുകാവ് റോഡ്, മരോട്ടിക്കൽ മാനന്തിൽ റോഡ്, ഇടിപിടിത്തറ തോട്.

തെക്ക്: വട്ടയിൽ മൂത്തേടത്ത് റോഡ്, പഞ്ചായത്ത് – വാതപ്പള്ളി റോഡ്.

പടിഞ്ഞാറ്: വൈക്കം ടി. വി. പുരം റോഡ്.

14 – മറ്റപ്പള്ളി

ജനസംഖ്യ: 1,338

വടക്ക്: മറ്റപ്പള്ളി പഴുതുവള്ളി പെരുംതോട്.

കിഴക്ക്: വൈക്കം ടി. വി. പുരം റോഡ്.

തെക്ക്: വെട്ടം ചിറ – കായൽ നടപ്പാത, പഞ്ചായത്ത് പറക്കാട്ടുകുളം റോഡ്, പറക്കാട്ട് അങ്കണവാടി നടപ്പാത, തച്ചന്നയിൽ കോന്നശ്ശേരി റോഡ്.

പടിഞ്ഞാറ്: വേമ്പനാട്ട് കായൽ.

15 – മണ്ണത്താനം

ജനസംഖ്യ: 1,375

വടക്ക്: മരോട്ടിച്ചുവട് – പള്ളിപ്പാലം റോഡ്, അതിയാത്തി റോഡ്, പള്ളി തോട്.

കിഴക്ക്: വൈക്കം ടി. വി. പുരം റോഡ്, വൈക്കം മൂത്തേടത്തുകാവ് റോഡ്.

തെക്ക്: മറ്റപ്പള്ളി പഴുതുവള്ളി പെരുംതോട്, മണ്ണത്താനം ചേരിക്കൽ റോഡ്.

പടിഞ്ഞാറ്: വേമ്പനാട്ട് കായൽ.


ഉറവിടം: കേരള ഡീലിമിറ്റേഷൻ കമ്മീഷൻ – അന്തിമ ഉത്തരവ്, 15.05.2025