2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്

പഞ്ചായത്ത്

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ടി. വി. പുരം ഗ്രാമപഞ്ചായത്ത് ചരിത്രപരവും സാമൂഹികവുമായ സവിശേഷതകൾ നിറഞ്ഞ പ്രദേശമാണ്. പരമ്പരാഗത കാർഷിക സംസ്കാരവും ഗ്രാമീണ ജീവിതരീതികളും ജനകീയ കൂട്ടായ്മകളും പഞ്ചായത്തിന്റെ സാമൂഹിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കാലക്രമേണ ജനസംഖ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിലും ഉണ്ടായ പുരോഗതിക്കൊപ്പം തദ്ദേശ സ്വയംഭരണ സംവിധാനത്തിലൂടെയുള്ള വികസന പ്രവർത്തനങ്ങളും ശക്തിപ്പെട്ടു. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഗ്രാമസഭകളും വിവിധ വികസന–ക്ഷേമ പദ്ധതികളും വഴി ടി. വി. പുരം ഗ്രാമപഞ്ചായത്ത് പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി തുടർച്ചയായി പ്രവർത്തിച്ചുവരുന്നു. പാരമ്പര്യവും ആധുനിക വികസനവും സമന്വയിപ്പിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്തിന്റെ ഇന്നത്തെ വികസന...

എസ് ബിജു

പ്രസിഡൻ്റ്

അനിയമ്മ അശോകൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി കെ ബേബി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ എലിസബത്ത് മാത്യു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നീതുമോൾ ധനീഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജയ സി എല്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ടി വി പുരം ഗ്രാമപഞ്ചായത്ത്
ജില്ല : കോട്ടയം
താലൂക്ക് : വൈക്കം
ബ്ലോക്ക്  : വൈക്കം
വില്ലേജ്  : ടി വി പുരം
അസംബ്ലി നിയോജകമണ്ഡലം - വൈക്കം
പാര്‍ലമെന്‍റ് നിയോജകണ്ഡലം - കോട്ടയം
വിസ്തൃതി - കായല്‍ ഉള്‍പ്പെടെ 17.03 ച. കി.മീ. (കരപ്രദേശം 7.86 ച. കി.മീ.)വാര്‍ഡുകള്‍ 15
വനിതാപ്രതിനിധികള്‍  8
സംവരണമണ്ഡലം 1
ജനസംഖ്യ - 19511
അതിരുകള്‍ 
വടക്ക് - വൈക്കം നഗരസഭ
തെക്ക് - വേമ്പനാട്ടുകായല്‍
പടിഞ്ഞാറ് -വേമ്പനാട്ടു കായല്‍
കിഴക്ക്-കരിയാര്‍
ഫോണ്‍ നം : 04829210287, 9496044609, 9496044608

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

രാജഭരണകാലത്ത് വടക്കുംകൂര്‍ രാജവംശത്തിന്രെതയും പിന്നീട്തിരുവിതാംകൂര്രാളജവംശത്തിന്റെനയും അധീനതയിലുള്ള പ്രദേശമായിരുന്നു തിരുമണിവെങ്കിടപുരം. കേരളസംസ്ഥാന രൂപീകരണത്തിന് മുമ്പ് 1950 നവംബര്‍ 11 ന് വില്ലേജ്പഞ്ചായത്ത് സെന്റര്‍ രൂപീകരിക്കപ്പെട്ടു.കേരളസംസ്ഥാന പിറവിക്ക്ശേഷം 1957ല്‍ രൂപീകൃതമായ ഭരണ പരിഷ്കാര കമ്മിറ്റിയുടെ ശുപാര്ശളയുടെ ഭാഗമായി 1960ല്‍ അധികാരവികേന്ദ്രീകരണത്തിനുള്ള ഉപാധിയായി പഞ്ചായത്ത്-മുനിസിപ്പല്‍ വകുപ്പുകള്‍ എന്നിങ്ങനെ വിഭജിക്കുന്നതിന് തീരുമാനിക്കുകയും അതിനെ തുടര്ന്ന് 1962ല്‍ പഞ്ചായത്ത് വകുപ്പ് നിലവില്വദന്നതിന്റെ് ഭാഗമായി പഞ്ചായത്ത് രൂപീകരിക്കുകയുംചെയ്തു.

കൂടുതൽ വായിക്കുക