ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1924ലെ ട്രാവന്‍കൂര്‍ പഞ്ചായത്ത് ആക്ട് അനുസരിച്ച് തിരുവിതാംകൂറില്‍ തെരഞ്ഞെടുക്കപ്പെട്ട ചില പഞ്ചായത്തുകള്‍ നാമമാത്രമായ അധികാരത്തോടെ രൂപം കൊണ്ടിരുന്നു. 1940ല്‍ ട്രാവന്‍കൂര്‍ വില്ലേജ് യൂണിയന്‍ ആക്ട് പാസായതോടെ പഞ്ചായത്തുകള്‍ ഇല്ലാതിരുന്ന ഗ്രാമങ്ങളില്‍ വില്ലേജ് യൂണിയനുകള്‍ രൂപീകരിച്ചു. മുന്‍ മന്ത്രി വി.മാധവന്‍ പ്രസിഡന്‍റും പനമിറ്റത്ത് പി.എന്‍ വേലുപ്പിള്ളകൊല്ലേരില്‍ കെ.എസ് വേലായുധന്‍,  ആനത്താനത്ത് ഗോവിന്ദന്‍ നമ്പൂതിരി, തോപ്പില്‍ കെ.എസ്അയ്യപ്പന്‍ നാരായണന്‍, നികര്‍ത്തില്‍  സി.കെ ജോസഫ്നടുവത്ത് ജി.വേലായുധന്‍പിള്ളഅഡ്വ.ചാക്കോ പൗലോസ്, എന്നിവര്‍ അംഗങ്ങളായുള്ള മൂത്തേടത്തുകാവ് ഗ്രാമോദ്ധാരണ സമിതി കൊല്ല വര്‍ഷം 1122ല്‍ നിലവില്‍ വന്നു. ഓഫീസ് ടി.വി പുരം കവലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊല്ല വര്‍ഷം 1123ല്‍ ഇപ്പോഴത്തെ ഓഫീസിന്‍റെ ശിലാസ്ഥാപനം വടക്കുംകൂര്‍ രാജരാജ വര്‍മ നിര്‍വ്വഹിച്ചു. 1124ല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. 1950ല്‍ തിരുമണി വെങ്കിട പുരം വില്ലേജ് യൂണിയന്‍ നിലവില്‍ വന്നു. കരിമ്പൂഴിക്കാട്ട് കെ.ജെ പൗലോസ് ബി.എ ബി.എല്‍ ആയിരുന്നു പ്രസിഡന്‍റ്. മുരിങ്ങൂര്‍ എന്‍.വാസുദേവന്‍ നമ്പൂതിരി, പാലുവിരുത്തില്‍ കെ.ആര്‍ കേശവന്‍ വൈദ്യര്‍നികര്‍ത്തില്‍ ജോസഫ്കെ.എസ് വേലായുധന്‍, പനമിറ്റത്തു വേലുപ്പിള്ള എന്നിവരായിരുന്നു അംഗങ്ങള്‍. 8.11.1950ലാണ് ആദ്യ കമ്മറ്റി കൂടിയത്. 12.10.1953ല്‍ കൊല്ലേരില്‍ വേലായുധന്‍ പ്രസിഡന്‍റും കരിപ്പയില്‍ കെ.എസ് കുഞ്ഞുണ്ണി, ജെ.അവിര ഉഴവൂര്‍എന്‍.കെ ചെല്ലപ്പന്‍, എം.കെകുമാരന്‍, കെ.ജെ ജോസഫ് പെരുവേലില്‍പി.ജെ ഗ്രിഗോറിയോസ്  പുതുപ്പള്ളില്‍വി.പങ്കജാക്ഷപ്പണിക്കര്‍ തീയ്യക്കാട്ട് എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റി അധികാരത്തില്‍ വന്നു.