2025 ഡിസംബർ 31ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹിക സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പ്രാധന സ്ഥലങ്ങള്‍\ സ്ഥാപനങ്ങള്‍

വിളക്ക് മാടം തുരുത്ത്

 

ടി.വി. പുരത്തിന്റെ പൗരാണികതയുടെ മറ്റൊരു നേർക്കാഴ്ചയാണ് കായലിലെ വിളക്കുമാടം. ശ്രീരാമസ്വാമി ക്ഷേത്രത്തിന് പിന്നിലായി വേമ്പനാട്ട് കായലിലെ ഒരു തുരുത്തിലാണ് വിളക്കുമാടമുള്ളത്. പണ്ട് രാജഭരണകാലത്തെന്നോ കായലിലൂടെയുള്ള ചരക്ക് ഗതാഗതവും യാത്രകളും സജീവമായിരുന്ന കാലത്ത് ജലയാനങ്ങൾക്ക് വഴികാട്ടാനായി സ്ഥാപിക്കപ്പെട്ടതായിരുന്നു ഇത്. വലിയൊരു വിളക്ക്മരവും താഴെ ഒരു മുറിയുമാണുണ്ടായിരുന്നത്. മുറി ഇപ്പോൾ ജീർണ്ണിച്ച് നശിച്ചു. വിളക്ക് മരം ഇപ്പോഴുമുണ്ട്. ഒന്നര പതിറ്റാണ്ട് മുൻപ് വരെ വിളക്ക്മരത്തിൽ മണ്ണെണ്ണ വിളക്ക് തെളിയിച്ചിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ കൈവശമാണ് ഈ തുരുത്തും വിളക്കുമാടവും ഇപ്പോഴുള്ളത്. കായൽ നടുവിലെ വൃക്ഷലതാദികൾ നിറഞ്ഞ തുരുത്തും പൗരാണികതയുടെ പ്രതീകമായ വിളക്കുമരവും വിനോദ സഞ്ചാര രംഗത്ത് ശ്രദ്ധയാകർഷിക്കുന്നതാണ്

വിളക്ക് മാടം തുരുത്ത്