ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ചരിത്രം

കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലാണ് ടി.വി പുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1950 നവംബര്‍ 11നാണ് ടി.വി പുരം ഗ്രാമപഞ്ചായത്ത് സ്ഥാപിതമായത്.  14 വാര്‍ഡുകളിലായി 7.86 ച. കി.മീ കര  വിസ്തീര്‍ണവും 9.17 ച. കി.മീ കായല്‍ വസ്തീര്‍ണവും  ഉള്‍പ്പെടെ 17.03 ച. കി.മീ. വസ്തീര്‍ണമുള്ള പഞ്ചായത്താണ് ടി.വി പുരം. 
തിരുമണി വെങ്കിട പുരം എന്ന ടി.വി പുരം പഞ്ചായത്ത് ഭൂമിശാസ്ത്രപരമായി ഒരു ഉപദ്വീപാണ്. കിഴക്ക് കരിയാറും തെക്കും പടിഞ്ഞാറും വേമ്പനാട്ടു കായലും വടക്ക് വൈക്കം നഗരസഭയും അതിരിടുന്നു. ഈയിടെ കരിയാറിനുകുറുകെ കോട്ടച്ചിറയില്‍ തലയാഴം പഞ്ചായത്തിലെ കൊതവറയുമായി ബന്ധിപ്പിച്ച് കരിയാര്‍ സ്പില്‍വേ പണി കഴിപ്പിച്ചിട്ടുണ്ട്. ഇതുമൂലം കോട്ടയത്തേക്കും ആലപ്പുഴ, ചേര്‍ത്തലയിലേക്കും യാത്ര ചെയ്യാന്‍ ദൂരം കുറഞ്ഞുവന്നിട്ടുണ്ട്. ഉയര്‍ന്ന ജനസാന്ദ്രതയും വളരെ ചെറിയ വിസ്തീര്‍ണവും ഗ്രാമത്തിന്‍റെ പ്രത്യേകതകളാണ്. 2000ല്‍ താഴെ ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള ഭൂപ്രദേശം കേരളത്തിലെ ചെറിയ പഞ്ചായത്തുകളിലൊന്നാണ്
 

ടി വി പുരംഗ്രാമ പഞ്ചായത്ത്